Home   |   Sitemap   |   Contact us              
.
ബി ഫ്രെണ്ട്സ് സ്വിറ്റ്സ്ർലണ്ട് പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും ,  ഐ ഷെയർ  ഡേയും ഡിസംബർ 19 നു സൂറിച്ചിൽ നടത്തി ...

.

സൂറിച്ച്:സ്വിറ്റ്സര്‍ലാന്‍ഡിലെ സാമൂഹ്യ സാംസ്കാരിക ചാരിറ്റി സംഘടനയായ ബി ഫ്രണ്്ട്സ് സ്വിറ്റ്സര്‍ലാന്‍ഡ് അടുത്ത രണ്ട്  വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ഡിസംബര്‍ 19നു   സൂറിച്ചിൽ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പൊതുയോഗത്തിന്‌ മുന്നോടിയായി ബി ഫ്രണ്്ട്സ് സ്വിറ്റ്സര്‍ലാന്‍ഡ് നടത്തിവരുന്ന ചാരിറ്റി പ്രൊജെക്റ്റ് ആയ ഐ ഷെയർ  ൻറെ  ആദ്യ ഫണ്ട്‌ സമാഹരണത്തോട് കൂടി 4 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു ...ഐ ഷെയർ  മെംബർ മാസ്റ്റർ ഡാർവിൻ ആലാനി തൻറെ പോക്ക്കറ്റ് മണിയിൽ നിന്നും ആഴ്ച്ചയിൽ ഒരു ഫ്രാങ്ക് വെച്ചു സമാഹരിച്ച തുക കോർഡിനേറ്ററിനു നൽകികൊണ്ട് ഫണ്ട് സമാഹാരണത്തിന് തുടക്കമായി .തുടർന്ന് പ്രൊജെക്റ്റ് ചീഫ് കോർഡിനേറ്റർ  ടോമി തൊണ്ടാംകുഴി  ഐ ഷെയർ  ചാരിറ്റി പ്രൊജക്റ്റ്‌ന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളെപറ്റിയും നാട്ടിൽ വെച്ച് കഴിഞ്ഞ നവംബർ 26 നു നടത്തിയ ധന സഹായ വിതരണത്തെ പറ്റി സംസാരിക്കുകയും ,ഐ ഷയെർ പ്രോജെക്ടിലൂടെ ചെറിയോരോ ഹരി മറ്റുള്ളവര്‍ക്കായി പങ്കു വയ്ക്കാൻ തയ്യാറായ, നന്മയുടെ ഉറവ വറ്റാത്ത സ്വിസ്സിലെ മലയാളി മനസുകളുടെ പൂർണമായ സഹകരണവും ബി ഫ്രെണ്ട്സ് അംഗങ്ങളുടെയും പ്രൊജെക്റ്റ് കോർഡിനേറ്റെര്സിന്റെയും  കൂട്ടാ യ പരിശ്രമത്തിൻറെയും ഫലമാണ് ഈ  പ്രോജെക്റ്റിന്റെ വിജയമെന്നും,കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിക്കുന്ന ഈ പദ്ധതി വളരെ നല്ല  പ്രവർത്തന മികവുമായി ആണ് മുന്നോട്ടു പോകുന്നതെന്നും  കൂട്ടിച്ചേർത്തു.

കുരുന്നുകളിലൂ ടെ കുരുന്നകളിലേയ്ക്കും തുടർന്ന് സമൂഹത്തിന്റെ നാനാതുറകളിലെയ്ക്കും വ്യാപിക്കുന്ന പദ്ധതിയാണ് ബി ഫ്രെണ്ട്സ് സംഘടന വിഭാവനം ചെയ്തിരിക്കുന്നതെന്നും . കുട്ടികളിലെ ജീവകാരുണ്യ വാസന വളർത്തുവാനും, വിവിധ പ്രവർത്തനങ്ങളിലൂടെ ഇവിടുത്തെ രണ്ടാം തലമുറയെ നാടുമായി ബന്ധിപ്പിക്കാനും, അതേസമയം സഹായം ആവശ്യമുള്ള ആളുകളെ സാധിക്കുന്ന രീതിയിലൊക്കെ സഹായിക്കുവാനും ഉദ്ദേശിച്ച് ആരംഭിച്ച ഈ പ്രൊജെക്റ്റ് ഒന്നാം വാർഷികത്തിൽ എത്തി നില്ക്കുകയാണന്നും .കോർഡിനേട് ടർ ജെസ്വിൻ പുതുമന തന്റെ   സ്വാഗത പ്രസംഗത്തിൽ പറഞ്ഞു  .. 

ചടങ്ങിൽ വെച്ച് ഐ ഷയറിൽ അംഗങ്ങളയവരിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞു ....ഐ ഷെയർ അംഗങ്ങളായ ശ്രീ   ജോർജ് നടുവത്തേട്ട് ,മോനിച്ചൻ നെല്ലൂർ ,ബാബു വേതാനി എന്നിവർ പല നിർദ്ദേശങ്ങളും സദസ്സുമായി പങ്കുവെച്ചു....ഈ ചാരിറ്റി പദ്ധതി അതിന്റെ പ്രത്യേകതകൾ കൊണ്ട് വേറിട്ടതായെന്നും . സ്വിസ്സ് മലയാളികളുടെ കലാ സാംസ്ക്കാരിക കായിക രംഗങ്ങളിലെ ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം ,പിറന്ന നാട്ടിൽ വിധിയുടെ തേരോട്ടത്തില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകുക എന്ന‍ ലക്ഷ്യമിട്ട്  ബി ഫ്രെണ്ട്സ്  തുടങ്ങിയ "ഐ ഷെയർ " ചാരിറ്റി പ്രോഗ്രാം ‍ചുരുങ്ങിയ കാലയളവിൽ നന്മയുടെ പൊൻ വെളിച്ചമായെന്നും ഐ ഷയർ അംഗങ്ങൾ അഭിപ്രായപെട്ടു  . ഈ പ്രോജെക്റ്റിന്റെ വിജയത്തിനായി ചീഫ്  കോർഡിനേറ്റർ ആയി   ടോമി തൊണ്ടാംകുഴിയും  കൂടാതെ കോർഡിനേ റ്റർമാരായി  ബേബി തടത്തിൽ, ജെസ്വിൻ പുതുമന, പ്രിൻസ് കാട്ട്രുകുടിയിൽ, ബിന്നി വെങ്ങപ്പള്ളി , ജോസ് പെല്ലിശേരി, സെബാസ്റ്റ്യൻ അറക്കൽ, വർഗീസ് പൊന്നാനകുന്നേൽ, ലാൽ മണിയൻകേരികലം എന്നിവരണ് നിലവിൽ  പ്രവർത്തിക്കുന്നത് ... .

തുടർന്ന് പ്രസിഡന്റ് ടോമി തൊണ്ടാംകുഴിയുടെ അധ്യക് ഷതയില്‍ വാര്‍ഷിക പൊതുയോഗം ആരംഭിച്ചു , തൻറെ സ്വാഗത പ്രസംഗത്തിൽ സംഘടന കഴിഞ്ഞ രണ്ടുവർഷം നടത്തിയ പ്രവർത്തനങ്ങളെകുറിച്ചും, പൊതു പരിപാടികളെ കുറിച്ചും ,13 വർഷങ്ങൾക്കു മുൻപ് ചുരുക്കം ചിലരുടെ അത്മാർത്തതയും അർപ്പണ മനോഭാവത്തോടും കൂടി ആരംഭിച്ച ഈ സംഘടന ഇന്നു വളർന്നു വലുതായി സാമൂഹ്യ സാംസ്കാരിക ചാരിറ്റി രംഗങ്ങളിൽ കൂടുതൽ ഊന്നൽ കൊടുത്തു പ്രവർത്തിക്കുന്നതിൽ സ്വിസ്സിലെ മലയാളീ സമൂഹവും ,ഇതിലെ ഓരോ അംഗങ്ങളും അഭിമാനിക്കുന്നതായും  പറഞ്ഞു ..തന്നോടൊപ്പം സംഘടനയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച എല്ലാ എക്സികൂട്ടിവ് അംഗങ്ങൾക്കും ,വനിതാ ഫോറത്തിനും ,യൂത്ത് ഫോറത്തിനും ഓരോ അംഗങ്ങൾക്കും പ്രസിഡന്റ്‌ നന്ദി അർപ്പിക്കുകയും ,എല്ലാവർക്കും ക്രിസ്റ്റ്മസ്സിന്റെയും പുതുവൽസരത്തിന്റെയും ആശംസകൾ നേരുകയും ചെയ്തു .. തുടർന്ന് സെക്രട്ടറി പ്രിന്‍സ് കാട്രുകുടി വാര്‍ഷിക റിപ്പോര്‍ട്ടും ,ട്രഷറര്‍ ബിന്നി വേങ്ങപ്പള്ളി  സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.വനിതാ ഫോറത്തിനു വേണ്ടി മേഴ്‌സി വെളിയനും ,യൂത്ത് ഫോറത്തിനു വേണ്ടി പാറത്തലക്കലും വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു . തുടര്‍ന്ന് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി വിശകലനം ചെയ്യുകയും സംഘടന അഭിമുഖീകരിക്കുന്ന  മറ്റു പൊതുവായ വിഷയങ്ങളെപ്പറ്റിയും,സംഘടനയുടെ ഭാവി പരിപാടികളെപ്പറ്റിയും  വിശദമായ ചര്‍ച്ചകള്‍ നടന്നു. 

തുടർന്ന് തെരഞ്ഞെടുപ്പ് രക്ഷാധികാരികളായി ഷെല്ലി ആണ്ടുകാലയെയും, ആഷെലി തടത്തിലിനെയും യോഗം തെരഞ്ഞെടുത്തു.പുതിയ പ്രസിഡന്റായി പ്രിന്‍സ് കാട്രുകുടിയെയും ജനറല്‍ സെക്രട്ടറിയായി ബിന്നി വേങ്ങപ്പള്ളിയേയും തെരഞ്ഞെടുത്തു. മാത്യു മണകുറ്റിയിൽ ട്രഷററായും, ജസ്്വിന്‍ പുതുമന വീണ്ടും ആര്‍ട്സ് കണ്‍വീനറായും,  വടക്കുംചേരില്‍    സ്പോര്‍ട്സ് കണ്‍വീനറായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സെബാസ്റ്റ്യന്‍ കാവുങ്കലും , ജോയിന്റ് സെക്രട്ടറിയായി ടോമി വിരുതിയെലും  തെരഞ്ഞെടുക്കപ്പെട്ടു. 

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ടോമി തൊണ്ടാംകുഴി,ജോസ് പെല്ലിശ്ശേരി, ബേബി തടത്തില്‍, ‍, അഗസ്റിൻ മാളിയേക്കൽ ,റെജി പോൾ ,ജോയി തടത്തിൽ ,ഫൈസൽ കാച്ചപ്പള്ളി ,ഫ്രാൻസിസ് പഴയാറ്റിൽ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.വനിതാ ഫോറം ജനറൽ കണ്‍വീനറായി ജെസ്സി പാറതലക്കലിനെയും ,കണ്‍വീനർമാരാ യി ,മേഴ്‌സി വെളിയനെയും ആഷ് ലി തടത്തിലിനെയും ,ഫിനാൻസ് ആടിറ്ററായി ബിജു പാറതലക്കലിനെയും തെരഞ്ഞെടുത്തു ..

പുതിയ ഭരണ സമിതിയെ സ്വാഗതം ചെയ്തുകൊണ്ടും , എല്ലാവിധ ആശംസകൾ  നേർന്നു  കൊണ്ടും  നിലവിലെ ഭരണസമിതിക്ക് വേണ്ടി ടോമി തൊണ്ടാംകുഴി സംസാരിച്ചു .സംഘടനാതലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ പുതിയ ഭരണസമിതിയില്‍ ലഭിച്ചത് സംഘടനയുടെ മുമ്പോട്ടുള്ള വളര്‍ച്ചയ്ക്ക് ഉപകരിയ്ക്കുമെന്നും പുതിയ ആശയങ്ങള്‍ ഉള്‍പ്പെടുത്തി  അംഗങ്ങളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സംഘടനയെ മുന്നോട്ടു നയിക്കുമെന്ന് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രിന്‍സ് കാട്രുകുടിപൊതുയോഗത്തെ അറിയിച്ചു.ചര്‍ച്ചയില്‍ ഉയര്‍ന്ന അംഗങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അടുത്ത ഭരണസമിതി യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് യോഗത്തില്‍ നന്ദിപറഞ്ഞ സെക്രട്ടറി ബിന്നി വേങ്ങപ്പള്ളി അറിയിച്ചു.

 

.

CLICK ON BELOW PLAY BUTTON AND WATCH CLIP OF ISHARE FUND DISTRIBUTION FUNCTION AT KOTTAYAM

 

 

.

 

Copyright © befriends.ch 2015-16. All rights reserved.