Home   |   Sitemap   |   Contact us              

  President's  Message  

Message
 Women's Forum

Be Friends Switzerland was the realisation of dreams of a handful of young men gathered on a beautiful Sunday evening at Zurich in 2002. They had taken a decision to form a club of their own to create bonds between their families. After a month's time their wish came true. There were 31 founder members. .....read more.

ബി ഫ്രണ്ട്‌സ് ഓണാഘോഷങ്ങൾക്ക് പ്രശസ്ത പിന്നണി ഗായകർ ചേർന്നൊരുക്കുന്ന ലൈവ് മ്യൂസിക് ഷോ .

ഓണം എന്നത് മലയാളികളുടെ ഒരു വികാരം ആണ്. അതുകൊണ്ടു തന്നെ മലയാളിത്തത്തോടെ ആഘോഷിക്കാനാണ് നമുക്കേവർക്കും ഇഷ്ടം. എല്ലാവരും ഒരുമയോടെ ഒരുമിച്ചുകൂടി പൂക്കളം തീർത്തും, ആഘോഷമായീ സദ്യവട്ടങ്ങൾ ഒരുക്കിയും ആ രുചിക്കൂട്ടു ആവോളം ആസ്വദിച്ചും, കലാ പരിപാടികളിൽ പങ്കെടുത്തും അത് മനം നിറയെ ആസ്വദിച്ചും അടുത്ത ഓണം വരെ ഓർത്തിരിക്കാൻ ഒരു ആഘോഷം.

സ്വിസ്സ് മലയാളികൾക്ക് എന്നും പുതുമകൾ സമ്മാനിച്ചിട്ടുള്ള ബി ഫ്രണ്ട്‌സ്,ഇത്തവണത്തെ ആഘോഷങ്ങൾക്കു മാറ്റ് കൂട്ടുവാൻ പ്രശസ്ത ഗായകരായ രഞ്ജിനി ജോസ് , നജീം അർഷാദ് , പ്രദീപ് ബാബു എന്നിവരോടൊപ്പം യാസിർ അഷ്‌റഫ്, ലിജോ ലിനോസ് തുടങ്ങിയവരും ഒന്നിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ, കൂടാതെ നമ്മുടെ സ്വന്തം കലാപ്രതിഭകളും സുഹൃത്തുക്കളും അണിയിച്ചൊരുക്കുന്ന വർണ്ണശഭളമായ കലാവിരുന്നും .

സെപ്തംബർ 2 , ശനിയാഴ്ച്ച ആണ് പഴയ ഓർമകളും സ്നേഹ ബന്ധങ്ങളും പുതുക്കി ദൃഢമാക്കുന്ന ആ സുന്ദര സുരഭില ദിനം, അന്ന് നമുക്ക് ഒത്തു ചേരാം കുടുംബസമേതം ബി ഫ്രണ്ട്സിനൊപ്പം ,ആർപ്പു വിളികളും ആഘോഷങ്ങളും ആയി നമുക്ക് ഒരുമിച്ചു വരവേൽക്കാം മാവേലി തന്പുരാനേ,നന്മയുടെ ആ നല്ല നാളുകൾ ഒരിക്കൽകൂടി നമുക്ക് ഓർമിക്കാം . ഏവർക്കും ഒരിക്കൽകൂടി ഹാർദ്ദവമായ സ്വാഗതം.
read more.

Be Friends - Upcoming Events 2017

On January 21- General Body Meeting 

On April 08 - Badminton Tournament

On May 20 - One Day Tour

On June 17 - Grill & Sports

On September 02 - Onam

On September 29, 30 & October 01 - Family Lager

On December 09 - General Body + Election

For more upcoming event details-Please click on below event button or click on left navigation.


 

 




പൂവിളിയിൽ തുടങ്ങി വഞ്ചിപ്പാട്ടുവരെ എത്തുന്ന ഒരുമയുടെ ഈണം. പുത്തനുടുപ്പിന്റെയും പുന്നെല്ലിന്റെയും ഗന്ധം. ഊഞ്ഞാലാട്ടത്തിലും തലപ്പന്തുകളിയിലും നിറയുന്ന ആവേശം. ഓണം മലയാളിയുടെ ഏറ്റവും മനോഹരമായ സങ്കല്പങ്ങളിൽ ഒന്നാണ്. എല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു നല്ല കാലം നമുക്കുണ്ടായിരുന്നു എന്ന സങ്കൽപം. വർഷത്തിലൊരിക്കലെങ്കിലും ആ നല്ല കാലത്തെ നമുക്ക് തിരിച്ചുപിടിക്കാം. പുതു തലമുറയ്ക്ക് കൈ മാറാം. പിറവിയുടെ പതിനഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലാന്റ് ഏറെ പുതുമകളോടെ സൂറിച്ചിൽ 2017 സെപ്റ്റംബർ 2 ശനിയാഴ്ച തിരുവോണം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി, ആഘോഷത്തെ നമ്മൾ പ്രവാസികളുടെ ഒരു ഉത്സവമായി മാറ്റുന്നതിനുള്ള റിഹേർസൽ മെയ് 24 ന് സൂറിച്ചിൽ ആരംഭിച്ചു . നൂറിലധികം കലാപ്രതിഭകളെ അണി നിരത്തി അണിയിച്ചൊരുക്കുന്ന നാട്യശില്പത്തിന്റെ ഒരുക്കങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്

ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഔപചാരിക ഉൽഘാടനം സുറിച്ചു ,ദുർന്റെനിൽ കൂടിയ യോഗത്തിൽ വെച്ച് ബി ഫ്രണ്ട്‌സ് പ്രസിഡന്റ്‌ പ്രിൻസ് കാട്ട്രുകുടിയിൽ സെക്രടറി ബിന്നി വെങ്ങാപള്ളി ,ആര്ട്സ് കൺവീനർ ജെസ്‌വിൻ പുതുമന ,സ്പോര്ട്സ് കൺവീനർ ഡേവിസ് വടക്കുംചേരി ,കൊറിയോഗ്രാഫർ പ്രിൽസ് മലയിൽ ,ഫെലിൻ വാലിയപ്ലാക്കൽ ,വനിതാ ഫോറത്തിനു വേണ്ടി ഷേർലി മാപ്പലകയിൽ എന്നിവർ തിരി തെളിയിച്ചു നിർവഹിച്ചു .ചടങ്ങിൽ യൂത്ത് ഫോറത്തെ പ്രധിനിതികരിച്ചു അഖിൽ കാട്ട്രുകുടിയിൽ ,മാർസെൽ കരുമത്തി,യോഹനാസ് പുതുമന എന്നിവർ സന്നിഹിതരായിരുന്നു,മുൻ എക്സിക്യൂട്ടിവ് അംഗമായ ലാൻസ് മാപ്പലകയിലും,ബിനു വാലിയപ്ലാക്കലും,ജിജി കാട്രുകുടിയിലും തദവസരത്തിൽ തങ്ങളുടെ സാനിദ്ധ്യം അറിയിച്ചു.തുടർന്ന് കുട്ടികൾ ആദ്യ നൃത്ത ചുവടുകൾ വെച്ച് ഡാൻസ് പരിശീലനം ആരംഭിച്ചു .

Our sponsors of Onam 2016